മാള: മാള ബസ് സ്റ്റാൻഡ് പരിസരത്ത് വളർത്തിയിരുന്ന തണൽ മരത്തൈകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. പ്രളയത്തിൽ ഇവിടെയുണ്ടായിരുന്ന മരങ്ങൾ നഷ്ടപ്പെട്ടതിന് പകരമായി നട്ടുവളർത്തിയ മരങ്ങളാണ് വെട്ടിക്കളഞ്ഞത്. ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് മരങ്ങൾ പരിചരിച്ചിരുന്നത്. ഈ മരങ്ങൾ വളരുന്നത് താൽപ്പര്യമില്ലാത്തവരായിക്കാം നശിപ്പിച്ചതെന്നാണ് സംശയിക്കുന്നത് .