തൃശൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ രാവിലെ എട്ടിന് നടക്കും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുക്കും. ദേവസ്വം കമ്മിഷണർ പി. വേണുഗോപാൽ സത്യവാചകം ചൊല്ലിക്കൊടുക്കും. ദേവസ്വം ചെയർമാനായിരുന്ന അഡ്വ. കെ.ബി. മോഹൻദാസ്, അംഗമായിരുന്ന എ.വി. പ്രശാന്ത്, മുൻ എം.എൽ.എ കെ. അജിത്ത് (വൈക്കം), കെ.വി ഷാജി (കാലടി) ഇ.പി.ആർ വേശാല (കണ്ണൂർ) എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത്. സാമൂതിരി കെ.സി. മാനവേദൻ രാജ, ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് എന്നിവർ സ്ഥിരാംഗങ്ങളാണ്. ഒമ്പതംഗ ഭരണസമിതിയിൽ ഒരംഗത്തെ തീരുമാനിക്കാനുണ്ട്.