തൃശൂർ: ഭരണഘടനാ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ സ്വരാജ് റൗണ്ടിൽ ഭരണഘടന സംരക്ഷണ വലയം തീർക്കും. 400ൽപരം മഹല്ലുകളിൽ നിന്ന് ഉൾപ്പെടെ ഒരു ലക്ഷം പേർ പങ്കാളികളാകും. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കും. ഇൻഡോർ സ്റ്റേഡിയം, പടിഞ്ഞാറെക്കോട്ട നേതാജി ഗ്രൗണ്ട്, ശക്തൻ സ്റ്റാൻഡ് പരിസരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് എം.ഒ റോഡ്, പാലസ് റോഡ്, പഴയ പട്ടാളം മാർക്കറ്റ് റോഡ് വഴി റാലികൾ നഗരത്തിലേക്ക് പ്രവേശിക്കും.

4.15ന് വലയം തീർക്കൽ ആരംഭിക്കും. നടുവിലാൽ പരിസരത്ത് പൊതുയോഗം മുസ്‌ളിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഗുജറാത്ത് എം.എൽ.എയും ദളിത് ആക്ടിവിസ്റ്റുമായ ജിഗ്‌നേഷ് മേവാനി, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ, എം.ഐ അബ്ദുൽ അസീസ്, ടി.പി അബ്ദുല്ല കോയ മദനി എന്നിവർ പ്രസംഗിക്കും. ടി.എൻ പ്രതാപൻ എം.പി, ഗവ. ചീഫ് വിപ് കെ. രാജൻ, പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ, ബാലചന്ദ്രൻ വടക്കേടത്ത്, വൈശാഖൻ, വിദ്യാധരൻ തുടങ്ങിയവർ കണ്ണികളാകുമെന്ന് ജനറൽ കൺവീനർ സി.എച്ച് റഷീദ്, കോ–ഓർഡിനേറ്റർ സയിദ് ഫസൽ തങ്ങൾ, വൈസ് ചെയർമാൻ നാസർ ഫൈസി തിരുവത്ര എന്നിവർ പറഞ്ഞു...