അന്തിക്കാട്: കാരമുക്ക് ശ്രീ ചാത്തൻ കുളങ്ങര ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷവും ക്ഷേത്ര മഹോത്സവവും ഇന്ന് മുതൽ 31 വരെ ആഘോഷിക്കും. രാവിലെ നിർമ്മാല്യ ദർശനം, അഷ്ടദ്രവ്യ മഹാഗണപതിഹവനം, അർച്ചനകൾ, അഖണ്ഡനാമജപം തുടങ്ങിയ ക്ഷേത്ര ചടങ്ങുകൾ ഇന്നു മുതൽ 31 വരെ എല്ലാ ദിവസവും നടക്കും. ഇന്ന് വൈകീട്ട് 5.30ന് ഭഗവതിയ്ക്ക് ഗോളക സമർപ്പണം, ദിവസേന രാത്രി പാവകൂത്ത്, ദേശത്തെ കുട്ടികളുടെ കലാപരിപാടികൾ, സിനിമാ പ്രദർശനം തുടങ്ങിയവ ഉണ്ടാകും. ഉത്സവദിവസമായ 30ന് വിശേഷാൽ പൂജകൾ, പിറന്നാൾ സദ്യ, വൈകിട്ട് 3.30ന് അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ പഞ്ചവാദ്യം, ദീപാരാധനയ്ക്ക് ശേഷം തായമ്പക, വർണ്ണമഴ, 9ന് പാണ്ടിമേളത്തോടെ രാത്രി പൂരം എന്നിവയും നടക്കും.