കൊടുങ്ങല്ലൂർ: എൽ.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ മതിലകത്ത് ഭരണഘടനാ സംരക്ഷണ റാലിയും സദസ്സും നടത്തി. പുതിയകാവിൽ നിന്നാരംഭിച്ച റാലിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. മതിലകം സെന്ററിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ്സ് അഡ്വ. ഷഫീർ കീഴാശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രേംനസീർ അദ്ധ്യക്ഷത വഹിച്ചു. സി.കെ. ഗോപിനാഥൻ, പി.എം. ആൽഫ, ഇ.ജി. സുരേന്ദ്രൻ, ഷീജ ബാബു തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രകടനത്തിന് വി.എസ്. കൃഷ്ണകുമാർ, ടി.എസ്. ഗോപിനാഥൻ, സുവർണ്ണ ജയശങ്കർ, അനിൽ കിള്ളികുളങ്ങര, വിജയലക്ഷ്മി ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.