ചാവക്കാട്: തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികളായ കെ.ജെ. അർച്ചന, ടി.പി. അഞ്ജന, എ.എൻ. ശിവഗംഗ എന്നിവരുടെ ഡാൻസ് ആക്ടിവിറ്റി വിഭാഗത്തിൽ നിന്നും ഭരതനാട്യം അരങ്ങേറ്റം ഗുരുവായൂർ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ നടന്നു. നൃത്ത അദ്ധ്യാപിക മഞ്ജു ദിലീപ്, കലാമണ്ഡലം കാർത്തികേയൻ, പത്മകുമാർ മഞ്ചേരി, കലാമണ്ഡലം രജീഷ് കല്യാണി എന്നിവർ നേതൃത്വം നൽകി.