തൃശൂർ: മതപരിവർത്തനം ചെയ്യപ്പെട്ട ദളിത് ക്രിസ്ത്യാനികളുടെ കഥ പറയുന്ന ചേരള ചരിതം എഴുതാൻ പ്രേരിപ്പിച്ചത് തന്റെ വിദ്യാഭ്യാസ കാലം തൊട്ടുള്ള അനുഭവങ്ങളാണെന്ന് സംവിധായകൻ കെ.വി സജിത്ത് പറഞ്ഞു. മതം, ജാതി, നിറം എന്നീ മേഖലകളിൽ മനുഷ്യൻ അനുഭവിക്കുന്ന പാർശ്വവത്കരണമാണ് പ്രമേയം. ജോലിയുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട ജാതിവ്യവസ്ഥയുടെ ചരിത്രത്തെ അന്വേഷിച്ചു ചെല്ലുന്ന കലാകാരൻ യാതൊരു അർത്ഥമില്ലാത്ത വ്യവസ്ഥയാണ് സമൂഹത്തിൽ നിലനിൽക്കുന്നതെന്നും യഥാർത്ഥമായത് പ്രകൃതിയാണെന്നും ചൂണ്ടിക്കാണിക്കുന്നു. മീറ്റ് ദി ആർട്ടിസ്റ്റ് പരിപാടിയിൽ പാലക്കാട് കോങ്ങോട് നാടക സംഘത്തിലെ 'ചേരള ചരിതം' നാടക കലാകാരന്മാരായ ഹരിദാസ്, സുമേഷ്, നാരായണൻ, ശിവദാസ്, കെ. എൻ നന്ദജൻ എന്നിവരും പങ്കെടുത്തു...