പുതുക്കാട്: പുതുക്കാട് മണ്ഡലത്തിൽ 81.19 കോടി രൂപയുടെ 77 പുതിയ പ്രോജക്ടുകൾക്ക് അനുമതിയായതായി മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ അറിയിച്ചു. പുതുക്കാട് മുപ്ലിയം കോടാലി റോഡ് (59.2 കോടി), വല്ലച്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി (3കോടി), പുതുക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം(2.37 കോടി), അളഗപ്പനഗർ പഞ്ചായത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം (രണ്ട് കോടി), നന്തിക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം (2കോടി), വിവിധ ഗ്രാമപഞ്ചായത്തുകളിൽ 46 ഹൈമാസ്റ്റ്, ലോ മാസ്റ്റ് ലൈറ്റ്(1.25 കോടി), പുതുക്കാട്‌ കേളിതോട് പാലം (1.06 കോടി), കന്നാറ്റുപാടം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം (1കോടി), മണലി മടവാക്കര റോഡ് (60ലക്ഷം), ഞെള്ളൂർ വെണ്ടൂർ റോഡിലെ പാലം (50 ലക്ഷം), പറപ്പൂക്കര പഞ്ചായത്ത് സ്റ്റേഡിയം (50 ലക്ഷം), ലൂർദ്ദ്പുരം ഗവ. യു.പി. സ്‌കൂൾ കെട്ടിടം (50ലക്ഷം), തൃക്കൂർ പഞ്ചായത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം (45ലക്ഷം), മറ്റത്തൂർ ആശുപത്രി ക്വാർട്ടേഴ്‌സ്(37ലക്ഷം), വല്ലച്ചിറ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം (30ലക്ഷം), വെള്ളികുളങ്ങര ബസ് സ്റ്റാൻഡ് (30ലക്ഷം), കുന്നിശ്ശേരിതലോർ റോഡ് (25ലക്ഷം), പറപ്പൂക്കര
ഗ്രാമപഞ്ചായത്ത് വഴിവിളക്ക് എൽ.ഇ.ഡി ആക്കൽ (25ലക്ഷം), തൃക്കൂർ എസ്.എം.എസ് റോഡ് (21ലക്ഷം), മുട്ടിത്തടിമംഗലം തണ്ട് റോഡ് (20ലക്ഷം), പന്തല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടം (20ലക്ഷം), ചെറുവാൾ അംഗൻവാടി കെട്ടിടം (20ലക്ഷം), പൂണത്ത് റോഡ് (15ലക്ഷം), പുതുക്കാട് കേളി തോട് റോഡ് നിർമ്മാണം (15ലക്ഷം), വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് അംഗൻവാടി കെട്ടിടം (15ലക്ഷം),മണലികല്ലൂർ റോഡ് (15ലക്ഷം), കോടാലി ഗവ. എൽ.പി സ്‌കൂൾ ബസ് (15ലക്ഷം), ചെമ്പുചിറ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ബസ് (15ലക്ഷം), വേങ്ങാട് ഉഴിഞ്ഞാൽപാടം റോഡ് നിർമ്മാണം (15ലക്ഷം), കർഷകസമിതി തോട് നിർമ്മാണം (15ലക്ഷം), ചെങ്ങാലൂർ ഗവ. എൽ.പി. സ്‌കൂൾ കെട്ടിടം (13.5ലക്ഷം), ആലേങ്ങാട് ഭരത റോഡ് (10ലക്ഷം), കച്ചേരിക്കടവ് റോഡ് (10ലക്ഷം), മുത്തുമല മുപ്ലിയം ഗ്രൗണ്ട് റോഡ് (10ലക്ഷം), വെള്ളാരംകുന്ന് മുത്തുമല റോഡ് (10 ലക്ഷം), തെക്കേതൊറവ് ചങ്ങല ഗേറ്റ് റോഡ് (10ലക്ഷം), നന്തിക്കര സ്‌കൂൾ റോഡ് (10ലക്ഷം), ഭരത ചെറുപുഷ്പം റോഡ് (10ലക്ഷം), ശ്രീകൃഷ്ണ തിയേറ്റർ റോഡ് (10ലക്ഷം), കാഞ്ഞൂർ അമ്പലം വളഞ്ഞുപാടം റോഡ് (10ലക്ഷം), ഗ്രൗണ്ട് ഊട്ടോളിമൂല സുറായിപള്ളി റോഡ്(10ലക്ഷം), നമ്പൂര്യച്ചൻ അമ്പലം നാട്ടേപ്പാടം ഹോമിയോ റോഡ് (10ലക്ഷം), പുലക്കാട്ടുകര തലവണിക്കര റോഡ് (10ലക്ഷം), മതികുന്ന് ക്ഷേത്രം റോഡ് (10ലക്ഷം), മറ്റത്തൂർ ആറ്റപ്പിള്ളി റോഡ്(10ലക്ഷം), മടവാക്കരറിംഗ് റോഡ് (10ലക്ഷം), പാലിയക്കര സെന്റർ ഹൈവേ റോഡ് (10ലക്ഷം), കണ്ണംചിറ റോഡ് (8ലക്ഷം), പാറക്കതൈ റോഡ് (8ലക്ഷം), വൈലൂർ പടിഞ്ഞാറേ ലിങ്ക് റോഡ് (8ലക്ഷം), കാരികുളം കടവ് റോഡ് (8ലക്ഷം), കരുവാപ്പടി റോഡ് പാലം (8ലക്ഷം), ചുങ്കം ഗ്രീൻ ലെയ്ൻ റോഡ് (8ലക്ഷം), കോപ്ലിപ്പാടം റോഡ് (7ലക്ഷം), പുഷ്പഗിരി റോഡ് (7ലക്ഷം), ആറേശ്വരം ക്ഷേത്രം റോഡ് (6ലക്ഷം), സ്‌കൂളുകൾക്ക്കമ്പ്യൂട്ടർ (5ലക്ഷം), ചെട്ടിച്ചാലിൽ ട്രാൻസ്‌ഫോർമർ (5ലക്ഷം), തൃക്കൂർ ഗവ.എൽ.പി. സ്‌കൂൾ ബസ് സ്റ്റോപ്പ് (5ലക്ഷം), തൊട്ടിപ്പാൾ ഭഗവതിക്ഷേത്രം റോഡ് (5ലക്ഷം), സി.എ.വി. തൊഴിലാളി നഗർ ബ്രാഞ്ച് റോഡ് (5ലക്ഷം), കൊച്ചക്കനാശാൻ റോഡ്(5ലക്ഷം), തേങ്ങാമൂച്ചി റോഡ് (5ലക്ഷം), കരുവാക്കുണ്ട് റോഡ് (5ലക്ഷം), വെളിയത്തുപറമ്പ് റോഡ് (5ലക്ഷം), റൈസ് മിൽ റോഡ് (5ലക്ഷം), വടക്കിനിയപ്പൻ റോഡ്(5ലക്ഷം), മോസ്‌കോ നഗർ വള്ളിക്കുന്ന് ക്ഷേത്രം റോഡ് (5ലക്ഷം), ആമ്പല്ലൂർ വെള്ളാനിക്കോട് റോഡ് പൈപ്പ് ലൈൻ (4.5ലക്ഷം), കൊളക്കാട്ടിൽ മുക്കാട്ടുപറമ്പ് റോഡ് (4ലക്ഷം), എരിപ്പോട് റോഡ് കാന നിർമ്മാണം (4ലക്ഷം), വല്ലച്ചിറ മനവഴി റോഡ് (3ലക്ഷം), ചെമ്മീൻ കായൽ റോഡ്(3ലക്ഷം), പാലിയക്കര കോളനി റോഡ് (3ലക്ഷം), പാലിയക്കര റോഡ് (3ലക്ഷം), എരിപ്പോട് ബൈലെയിൻ റോഡ് (2ലക്ഷം), ഈഗിൾ പ്ലാസ്റ്റിക് റോഡ് (5ലക്ഷം) എന്നീ പ്രോജക്ടുകൾക്കാണ് അനുമതി ലഭിച്ചത്.