തൃശൂർ: 42-ാമത് പുഷ്‌പോത്സവം ഇന്ന് വൈകിട്ട് നാലിന് തേക്കിൻകാട് മൈതാനിയിൽ കൃഷിമന്ത്രി അഡ്വ. വി. എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. കോർപറേഷൻ മേയർ അജിത വിജയൻ അദ്ധ്യക്ഷയാവും. ജനുവരി 24 മുതൽ ഫെബ്രുവരി രണ്ടു വരെയാണ് പുഷ്പ-ഫല-സസ്യ പ്രദർശനം. തൃശൂർ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി, കോർപറേഷൻ, കൊച്ചിൻ ദേവസ്വം ബോർഡ്, ജില്ലാ പഞ്ചായത്ത്, കാർഷിക സർവകലാശാല, കൃഷി വകുപ്പ്, വെറ്ററിനറി സർവകലാശാല എന്നിവയുടെ ആഭിമുഖ്യത്തിലാണ് പുഷ്പോത്സവം. സെമിനാറുകൾ, പെറ്റ് ഷോ, വെജിറ്റബിൾ കാർവിംഗ്, പുഷ്പാലങ്കാര മത്സരം, കാർഷിക പ്രശ്‌നോത്തരി, കാർഷിക സംവാദം, ഗാനമേള, നൃത്ത നൃത്യങ്ങൾ എന്നിവയും അരങ്ങേറും. ജില്ലാ കളക്ടർ എസ്. ഷാനവാസ് ആമുഖ പ്രഭാഷണം നടത്തും.