ചേലക്കര: ചേലക്കര ഗവ. താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യുണിറ്റ് ആരംഭിക്കുന്നതിന്റെ ഭാഗമായി നിർമ്മിക്കേണ്ട കെട്ടിടത്തിന് ചേലക്കര നിയോജക മണ്ഡലം ആസ്തി വികസന സ്‌കീമിൽ നിന്നും 77 ലക്ഷം രൂപ അനുവദിച്ചതായി യു.ആർ. പ്രദീപ് എം.എൽ.എ അറിയിച്ചു. ഈ പ്രവൃത്തിക്ക് ജില്ലാ കളക്ടർ ഭരണാനുമതി നൽകി ഉത്തരവായിട്ടുണ്ട്.
കെട്ടിടം പണി പൂർത്തീകരിച്ചാൽ, കേരള സ്റ്റേറ്റ് മെഡിക്കൽ സർവീസ് കോർപറേഷൻ മുഖേന ഡയാലിസിസ് യുണിറ്റിനുള്ള ഉപകരണങ്ങൾ ലഭിക്കും . താലൂക്ക് ആശുപത്രിയിൽ നിലവിൽ അനുവദിച്ച 3.5 കോടി രൂപയുടെ കെട്ടിടം പണി ഏറ്റെടുത്ത കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എൽ അവരുടെ പ്രതിസന്ധി കാരണം കെട്ടിടം പണി ഇനിയും ആരംഭിച്ചിട്ടില്ല. ഈ പ്രവൃത്തിയും പൊതു മരാമത്ത് കെട്ടിട വിഭാഗത്തിനു പുതുക്കിയ ഭരണാനുമതി നൽകി ഏൽപ്പിച്ചു കൊടുക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.