ചാലക്കുടി: വ്യാസ വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്‌കൂൾ, ജഗദ്ഗുരു ട്രസ്റ്റ് എന്നിവയുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി യുവ വിദ്യാർത്ഥിനി സംഗമം ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉച്ചയ്ക്ക് 12നു നടക്കുന്ന സമ്മേളനം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. വിദ്യാഭാരതി മുൻ ദേശീയ അദ്ധ്യക്ഷൻ ഡോ. പി.കെ. മാധവൻ പ്രഭാഷണം നടത്തും. ഭാരതീയ വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് സി.എൻ. രാധ അദ്ധ്യക്ഷത വഹിക്കും.
മാതൃഭാരതി സംസ്ഥാന സമ്മേളനം 'ജാഗൃതി' വെള്ളിയാഴ്ച വൈകീട്ട് 4.30 മുതൽ വ്യാസ വിദ്യാനികേതനിൽ നടക്കും. സമാരംഭ സഭയിൽ വിദ്യാഭാരതി ദേശീയ സഹകാര്യദർശി എൻ.സി.ടി. രാജഗോപാൽ പ്രഭാഷണം നടത്തും. ഞായറാഴ്ച രാത്രി എട്ടിന് സമാപന സഭ വിദ്യാഭാരതി ദക്ഷിണക്ഷേത്രീയ സംഘടനാ കാര്യദർശി എ.സി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.

മാതൃഭാരതി ജില്ലാ പ്രസിഡന്റ് സൗമ്യ സുരേഷ്, വ്യാസ വിദ്യാനികേതൻ പ്രിൻസിപ്പൽ എം.കെ. ശ്രീനിവാസൻ, സ്‌കൂൾ മാതൃസമിതി സെക്രട്ടറി സ്മിത വിശ്വനാഥ്, ജഗദ്ഗുരു ട്രസ്റ്റ് വൈസ് ചെയർമാൻ പി.കെ. സുബ്രഹ്മണ്യൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.