anthikkad
മുറ്റിച്ചുർ മഹല് കമ്മറ്റി പച്ചക്കറിക്യഷി വിളവെടുക്കുന്നു

അന്തിക്കാട്: പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് മുറ്റിച്ചൂർ മഹല്ല് കമ്മിറ്റി അഭിമാനമായി. സംസ്ഥാന കൃഷി വകുപ്പിന്റെ സഹകരണത്തോടെ രണ്ടു മാസം മുമ്പാണ് മഹല്ല് കമ്മിറ്റി ഒരേക്കർ സ്ഥലത്ത് പച്ചക്കറി കൃഷി തുടങ്ങിയത്. വെണ്ട, വഴുതന, കുമ്പളം, മത്തൻ, കാബേജ്, തക്കാളി, പച്ചമുളക്, വെള്ളരി എന്നിവയാണ് കൃഷിയിറക്കിയത്. വിളവെടുപ്പിൽ നൂറുമേനിയാണ് ലഭിച്ചത്. ജൈവവളം ഉപയോഗിച്ചായിരുന്നു കൃഷി. മുറ്റിച്ചൂർ മഹല്ലിലെ മുഴുവൻ വീട്ടുകാർക്കും വിഷ രഹിത പച്ചക്കറി ലഭ്യമാക്കുകയാണ് ലക്ഷ്യം. കൂടുതൽ തരിശുഭൂമിയിലേക്ക് പച്ചക്കറി കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മഹല്ല് കമ്മിറ്റി. കൃഷി ഓഫിസർ മിനി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മഹല്ല് ജോ. സെക്രട്ടറി മുജീബ് മൂക്കേനി അദ്ധ്യക്ഷനായി. മഹല്ല് ഖത്തീബ് സിദ്ദീഖ് ബാഖവി, വൈസ് പ്രസിഡന്റ് മുഹമ്മദ് പുതുശേരി, സെക്രട്ടറി പി.യു ഷിയാസ്, ട്രഷറർ ബഷീർ ഹാജി, പി.കെ ഹസൻ ഹാജി, പുതുശേരി കാദർ, സിറാജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു..