മുളങ്കുന്നത്തുകാവ്: കൈപറമ്പിൽ കടന്നൽ കുത്തേറ്റ് 14 തൊഴിലുറപ്പ് തൊഴിലാളികളെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തൂർ കുട്ടാടംതോട് നവീകരണത്തിൽ ഏർപ്പെട്ടിരുന്ന മുതുമന്നൂർ രാധ ശങ്കരൻ (59), പുളിക്കൽ ലീലാ വേലായുധൻ (56), മുതുവന്നൂർ ദേവകി ഭരതൻ ( 54), സജിത അയ്യപ്പൻ ( 38), വാഴപ്പള്ളി അന്റണി ത്രേസ്യ (62), മിനി മോഹനൻ (52), കുഞ്ഞുമോൾ വേലായുധൻ (70), കമലം കരുണാകരൻ ( 72), അച്ചായി കൊച്ചപ്പൻ (72 ), ബീന വാഴപ്പിള്ളി (53), പൗലോസ് വാഴപ്പിള്ളി ( 53), മുതുവന്നൂർ ശാന്തി ജേക്കബ് (50), കൊള്ളന്നൂർ കൊച്ചുമേരി (66), ജാനകി പാഞ്ചാൽ ( 69) എന്നിവരാണ് ചികിത്സയിൽ ഉള്ളത്. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി കുരിയാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് വികസന ഓഫീസർ ഗണേഷ് എന്നിവർ പരിക്കേറ്റവരെ സന്ദർശിച്ചു.