photo
ജീവനം പദ്ധതിയിൽ മാധ്യമപ്രവർത്തകർക്കുള്ള പച്ചക്കറി തൈ കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റും കേരള കൗമുദി ലേഖകനുമായ ഇ.പി.രാജീവിന് നൽകി വി.ആർ.സുനിൽകുമാർ എം.എൽ.എ. ഉദ്‌ഘാടനം നിർവ്വഹിക്കുന്നു

മാള: കൃഷി വകുപ്പ് നടപ്പാക്കുന്ന സമഗ്ര പച്ചക്കറി പദ്ധതി ജീവനി പൊയ്യ പഞ്ചായത്തിൽ ആരംഭിച്ചു. വിവിധ മേഖലകളിൽ നിന്നുള്ളവർക്ക് പച്ചക്കറി തൈ വിതരണം ചെയ്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. തൈ വിതരണത്തിന്റെ ഉദ്‌ഘാടനം അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. മാധ്യമപ്രവർത്തകർക്കുള്ള പച്ചക്കറി തൈ കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റും കേരള കൗമുദി ലേഖകനുമായ ഇ.പി രാജീവിന് നൽകി എം.എൽ.എ ഉദ്‌ഘാടനം നിർവ്വഹിച്ചു. ജനപ്രതിനിധികൾക്കുള്ള തൈ ടി.എം രാധാകൃഷ്ണൻ ഏറ്റുവാങ്ങി. കർഷക പ്രതിനിധിയായി കെ.സി വർഗീസും തൈകൾ ഏറ്റുവാങ്ങി. പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിബി ഫ്രാൻസിസ്, കൃഷി ഓഫീസർ ഷബ്‌നാസ് പടിയത്ത്, ജയാ ചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങൾ, കൃഷി വകുപ്പ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു...