sugatha-

തൃശൂർ: ഇരുപതാമത് ടോംയാസ് പുരസ്‌കാരം കവയിത്രി സുഗതകുമാരിക്ക് സമ്മാനിക്കും. ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്ന അവാർഡ് ഫെബ്രുവരി ഒന്നിന് സുഗതകുമാരിയുടെ ജന്മദിനമായ മകരത്തിലെ അശ്വതിനാളിൽ, തിരുവനന്തപുരത്തെ വസതിയിൽ നടക്കുന്ന ചടങ്ങിൽ കവി വി. മധുസൂദനൻ നായർ സമ്മാനിക്കുമെന്ന് ടോംയാസ് മാനേജിംഗ് ഡയറക്ടർ തോമസ് പാവറട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. കോ ഓർഡിനേഷൻ മാനേജർ സി.ഡി. ആന്റണി, ആർട്ട് ഡയറക്ടർ കെ.എസ്. സുധീഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.