തൃപ്രയാർ : നാട്ടിക ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്രമഹോത്സവം 28 മുതൽ ഫെബ്രുവരി 5 വരെ ആഘോഷിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് ഇ.കെ സുരേഷ്, സെക്രട്ടറി ഇ.എസ് സുരേഷ്ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 30 ന് ഉത്സവത്തിന് കൊടിയേറും. വൈകീട്ട് കാരുമാത്ര ഡോ. ടി.എസ് വിജയൻ ഗുരുപദം പ്രഭാഷണം നടത്തും. 31ന് രാവിലെ ഗണഹതി ഹോമം, നാഗപൂജ.
വൈകീട്ട് സ്വാമി നിഖിലാനന്ദ സരസ്വതിയുടെ പ്രഭാഷണം. ഫെബ്രുവരി 1ന് രാവിലെ ഗണപതിഹോമം, ഉഷപൂജ, മുളപൂജ, ശ്രീഭൂത ബലി. വൈകീട്ട് ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം എൽ. ഗിരീഷ് കുമാറിന്റെ പ്രഭാഷണം. 2 ന് രാവിലെ പൊങ്കാല. വൈകീട്ട് നാട്യമയൂര നൃത്തസംഗീത വിദ്യാലയം അവതരിപ്പിക്കുന്ന സംഗീത നൃത്താർച്ചന. മൂന്നിന് വൈകീട്ട് ഹനുമാൻ പൂജ.. രാത്രി 7 ന് ഡോ. പ്രശാന്ത് വർമ്മ നയിക്കുന്ന മാനസ ജപലഹരി നാമസങ്കീർത്തനം. 4ന് ഉത്സവം. രാവിലെ ഗണപതി ഹവനം, ശീവേലി. 5 ഗജവീരന്മാർ അണിനിരക്കും. കലാമണ്ഡലം കേശവൻ കുട്ടിയുടെ നേതൃത്വത്തിൽ പഞ്ചാരിമേളം കൊഴുപ്പേകും. തുടർന്ന് അമൃതഭോജനം. വൈകിട്ട് 3.30 ന് നടക്കുന്ന കാഴ്ചശീവേലിയിൽ 5 ആനകൾ അണിനിരക്കും. തിരുവല്ല രാധാകൃഷ്ണൻ ആൻഡ് പാർട്ടിയുടെ പാണ്ടിമേളം അകമ്പടിയാവും. രാത്രി വർണ്ണ മഴ, പള്ളിവേട്ട പുറപ്പാട്. 5 ന് ആറാട്ട്. വൈകീട്ട് വലിയഗുരുതി. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ഡോ. ടി.എസ് വിജയൻ, മേൽശാന്തി എൻ.എസ് ജോഷി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. ഇ.എൻ പ്രദീപ്കുമാർ, ഇ.എൻ.ടി സ്നിതീഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു...