sn-vidhya-bhavan-kids-fes
ജില്ലാ കിഡ്സ് ഫെസ്റ്റിൽ ഓവറാൾ കിരീടം നേടിയ എസ്.എൻ വിദ്യാഭവൻ..

തൃപ്രയാർ: സി.ബി.എസ്.ഇ സഹോദയാ ജില്ലാ കിഡ്സ് ഫെസ്റ്റിൽ 149 പോയിന്റ് നേടി ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ ഓവറാൾ കിരീടം നേടി. അഷ്ടമിച്ചിറ വിജയഗിരി പബ്ളിക് സ്കൂളിൽ നടന്ന കലോത്സവത്തിൽ മൂവായിരത്തിലധികം കുട്ടികൾ പങ്കെടുത്തു. കാറ്റഗറി ഒന്നിൽ 61 പോയിന്റും, കാറ്റഗറി രണ്ടിൽ 88 പോയിന്റും നേടിയാണ് എസ്.എൻ വിദ്യാഭവൻ ദേവമാതാ പബ്ളിക്ക് സ്കൂളിനൊപ്പം കിരീടം പങ്കുവെച്ചത്.

എസ്.എൻ.ഇ ആൻഡ് സി ട്രസ്റ്റ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, ഭാരവാഹികളായ എം.എസ് പ്രദീപ്, ടി.കെ രാജീവ്, വിജയരാഘവൻ, ബാബു പൊറ്റെക്കാട്ട്, പ്രിൻസിപ്പൽ സുനിത യു, വൈസ് പ്രിൻസിപ്പൽ ശാലിനി കെ.വി, അഡ്മിനിസ്ട്രേറ്റർ പി.വി സുദീപ്കുമാർ തുടങ്ങിയവർ നേത്യത്വം നൽകി...