എരുമപ്പെട്ടി: കുട്ടഞ്ചേരി ഗവ. എൽ.പി സ്‌കൂളിൽ ദ്വിദിന സർഗ സഹവാസ ക്യാമ്പിന് തുടക്കം. കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ക്യാമ്പ് എഴുത്തുകാരനും സിനിമാ സംവിധായകനുമായ റഷീദ് പാറക്കൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എ. മനോജ് അദ്ധ്യക്ഷനായി. പ്രശസ്ത ബാല സാഹിത്യകാരൻ ചെല്ലപ്പൻ മാസ്റ്റർ മുഖ്യാതിഥിയായി. തുടർന്ന് നടന്ന നാടക പരിശീലന കളരി നാടക രചയിതാവും സംവിധായകനുമായ ഇന്ദ്രൻ മച്ചാട് ഉദ്ഘാടനം ചെയ്തു. ജില്ലാ കലോത്സവത്തിൽ നാടക മത്സരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട എരുമപ്പെട്ടി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥി ഷിഫ്‌ന ഷെറിൻ റഷീദ് മുഖ്യാതിഥിയായി. നാടക പ്രവർത്തകൻ ശശി വെന്മനാട് പങ്കെടുത്തു. പ്രധാന അദ്ധ്യാപിക ജോളിയമ്മ, എസ്.എം.സി ചെയർപേഴ്‌സൺ ആശ കൃഷ്ണൻ, എസ്.എസ്.ജി കൺവീനർ കെ. ശാരദാമ്മ, എം.പി.ടി.എ പ്രസിഡന്റ് ശ്രീജ രതീഷ്, കെ.വി. ഷൈബു, കെ.എസ്. ശിവപ്രകാശ്, ബ്രൈറ്റി ടീച്ചർ, ശ്രീജ ഭായ് തുടങ്ങിയവർ സംസാരിച്ചു.