തൃശൂർ: മുന്നണി ധാരണ പ്രകാരം യു.ഡി.എഫിലെ ഷീബ ഗിരീഷിനെ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായിരുന്ന സുമ ഹരി രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫിലെ സുജാത മുരളീധരനെ ആറിനെതിരെ ഏഴ് വോട്ടുകൾക്കാണ് ഷീബ ഗിരീഷ് പരാജയപ്പെടുത്തിയത്. കോലഴി പഞ്ചായത്തിലെ കുന്നത്തുപീടിക ഡിവിഷനിൽ നിന്നാണ് ഷീബ ഗിരീഷ് ബ്ലോക്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ സതീഷ് കുമാർ വരണാധികാരിയായിരുന്നു.