tarakallidal
അംഗന്‍വാടിക്കുവേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.ജെ. ഡിക്‌സണ്‍ നിര്‍വഹിക്കുന്നു

പുതുക്കാട്: പഞ്ചായത് തെക്കെ തൊറവിൽ നവഭാരത് അംഗൻവാടിക്കു വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ ശിലാസ്ഥാപനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ അദ്ധ്യക്ഷയായി. ക്ഷേമകാര്യ ചെയർമാൻ ബേബി കീടയായി, പഞ്ചായത്ത് അംഗങ്ങളായ ഫിലോമിന ഫ്രാൻസീസ്, മുരളി മഠത്തിൽ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിട നിർമ്മാണം നടത്തുന്നത്.