പാവറട്ടി: പാവറട്ടി മരുതയൂർ ഗവ. യു.പി. സ്‌കൂൾ കിഡ്‌സ് ഫെസ്റ്റ് 'കിലുക്കാംപെട്ടി ' വർണ്ണാഭമായി. സ്‌കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥികളും സമീപ പ്രദേശത്തെ അംഗൻവാടി കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് സി.പി. വത്സല ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർപേഴ്‌സൺ ഷൈനി ഗിരീഷ് അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രോഗ്രാം കോ- ഓർഡിനേറ്റർ സി.ഡി. വിജി സമ്മാനദാനം നിർവഹിച്ചു. പ്രധാന അദ്ധ്യാപിക എൻ.ഒ. ഫിലോമിന, പി.ടി.എ പ്രസിഡന്റ് ഷീജ സുരേന്ദ്രൻ, എ.പി. മണികണ്ഠൻ, ആർ.കെ. സൗദ എന്നിവർ പ്രസംഗിച്ചു.