തൃശൂർ: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. പതിമൂന്ന് കാമറകളാണ് സ്ഥാപിച്ചത്. അത്യാഹിത വിഭാഗ പരിസരം, സർജറി, മെഡിസിൻ ഒ.പികൾ, പേ വാർഡ്, വാഹന പാർക്കിംഗ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലാണ് കാമറകൾ സ്ഥാപിച്ചത്.

ആശുപത്രിക്കുള്ളിൽ മോഷണം വർദ്ധിച്ച സാഹചര്യത്തിൽ മോഷ്ടാക്കളെ പിടികൂടുകയെന്ന ലക്ഷ്യത്തോടെയാണ് കാമറകൾ സ്ഥാപിച്ചത്. ആശുപത്രിയിൽ നിന്നും ഫോണുകൾ, പേഴ്‌സ് തുടങ്ങി വാഹനങ്ങൾ വരെ മോഷണം പോകുന്നതായി പരാതി ഉയർന്നിരുന്നു. കാമറകൾ സ്ഥാപിച്ചതോടെ മോഷ്ടാക്കൾ കുടുങ്ങുമെന്നാണ് പൊലീസും മെഡിക്കൽ കോളേജ് അധികൃതരും പ്രതീക്ഷിക്കുന്നത്. അടുത്തഘട്ടത്തിൽ കൂടുതൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുമെന്ന് ആശുപത്രി ആർ.എം.ഒ. ഡോ. സി.പി. മുരളി പറഞ്ഞു...