മേലൂർ: വികസന പ്രവർത്തനങ്ങൾക്ക് വിലങ്ങു തടിയാകുന്നവർ യാർത്ഥത്തിൽ ജനങ്ങളെയാണ് വഞ്ചിക്കുന്നതെന്ന് ബി.ഡി. ദേവസി എം.എൽ.എ. കൊരട്ടി, മേലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുരിങ്ങൂർ - പാലമുറി - പാറക്കൂട്ടം റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നടത്തുരുത്ത് പാരീഷ് അങ്കണത്തിൽ നടന്ന യോഗത്തിൽ മേലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു അദ്ധ്യക്ഷനായി. കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.ആർ. സുമേഷ്, നടത്തുരുത്ത് പള്ളി വികാരി ഫാ. സാജോ പടയാട്ടി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.ഡി. തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എ. സാബു, പഞ്ചായത്ത് അംഗങ്ങളായ സി.കെ. വിജയൻ, സതി രാജീവ്, എം.ടി. ഡേവിസ്, എം.എം. രമേശൻ, എൻ.സി. തോമസ്, അസി. എക്‌സി. എൻജിനിയർ വി.പി. സിന്റോ എന്നിവർ പ്രസംഗിച്ചു.