ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതി ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും. രാവിലെ 8ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം കമ്മിഷണർ പി. വേണുഗോപാൽ സത്യവാചകം ചൊല്ലികൊടുക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ സംബന്ധിക്കും. അഞ്ചംഗങ്ങളെയാണ് പുതിയ ഭരണസമിതിയിലേയ്ക്ക് സർക്കാർ നോമിനേറ്റ് ചെയ്തിട്ടുള്ളത്.