ചാലക്കുടി: കളക്ടറുടെ നിർദ്ദേശാനുസരണമുള്ള ദേശീയ സംസ്ഥാന പാതയോര ശുചീകരണ യജ്ഞത്തിൽ നഗരസഭയുടെ തിളക്കമാർന്ന പങ്കാളിത്തം. അറുപതോളം പേർ ചേർന്ന് സൗത്ത് ജംഗ്ഷൻ മുതൽ നഗരസഭാ അതിർത്തിയായ പെരിയച്ചിറ വരെ റോഡിന്റെ ഇരു ഭാഗങ്ങളും ശുചീകരിക്കുകയായിരുന്നു. നഗരസഭയുടെ ശുചീകരണ തൊഴിലാളികളും ഹരിത കർമ്മ സേനയും സംയുക്തമായി ശുചീകരണ ദൗത്യത്തിൽ കൈകോർത്തു. ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ ചടങ്ങിൽ അദ്ധ്യക്ഷനായി. കൗൺസിലർ വി.ജെ. ജോജി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി.വി. പ്രദീപ്, മനോജ്, കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.