ചാലക്കുടി: ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് സംസ്ഥാനതല റോവർറെയ്ഞ്ചർ സമാഗമത്തിന്റെ ഭാഗമായി അഡ്വൈഞ്ചർ ക്യാമ്പ് ആരംഭിച്ചു. ക്രസന്റ് സ്‌കൂൾ ഹാളിൽ ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇ.ടി. ടൈസൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, പ്രൊഫ. ഇ.യു. രാജൻ, സ്റ്റേറ്റ് സെക്രട്ടറി കെ.പി. പ്രദീപ്കുമാർ, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷരായ യു.വി. മാർട്ടിൻ, ബിജി സദാനന്ദൻ, ഡി.ഇ.ഒ: എം.ആർ. ജയശ്രീ എന്നിവർ പ്രസംഗിച്ചു. നേരത്തെ വാഴച്ചാലിൽ നടന്ന നാച്വർ എക്‌സ്പഡീഷൻ ഡി.എഫ്.ഒ: എസ്.വി. വിനോദ് ഉദ്ഘാടനം ചെയ്തു.