ചേലക്കര: സർക്കാരിന്റെ പട്ടിക വർഗ വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പഴയന്നൂർ പഞ്ചായത്തിലെ തിരുമണി കോളനി സാംസ്‌കാരിക നിലയം, മാട്ടിൻമുകൾ സാംസ്‌കാരിക നിലയം നിർമ്മാണം എന്നീ പദ്ധതികൾക്കുവേണ്ടി വനം വകുപ്പിന്റെ സ്ഥലം പഞ്ചായത്തിന് കൈമാറി. പ്രസിഡന്റ് ശോഭന രാജന്റെ സാന്നിദ്ധ്യത്തിൽ മച്ചാട് റേഞ്ച് ഓഫീസർ ഭൂമികളുടെ രേഖ ട്രൈബൽ ഡിപ്പാർട്ട്‌മെന്റിന് കൈമാറി. ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.കെ. ശാന്ത, മെമ്പർമാരായ പത്മജ മുരളിധരൻ, ഗീതാ രാധാകൃഷ്ണൻ, എ.കെ. രമ, ഊരുമൂപ്പൻമാരായ ഷാജി, ചുക്രൻ തുടങ്ങിയവർ പങ്കെടുത്തു.