തൃപ്രയാർ: കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു. രാവിലെ ഗണപതിഹോമം, ഉഷപൂജ, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, ശീവേലി എന്നിവ നടന്നു. വൈകീട്ട് നടന്ന പകൽപ്പൂരത്തിൽ ഏഴ് ആനകൾ അണിനിരന്നു. രാത്രി അത്താഴപൂജ, ഗാനമേള, പള്ളിവേട്ട എന്നിവ നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി സി.കെ നാരായണൻ കുട്ടി ശാന്തി കാർമ്മികത്വം വഹിച്ചു. ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികളായ വി.ആർ രാധാക്യഷ്ണൻ, വി.യു ഉണ്ണിക്കൃഷ്ണൻ, വി.കെ ഹരിദാസ്, വി.എച്ച് ഷാജി എന്നിവർ നേത്യത്വം നൽകി.