കൊടുങ്ങല്ലൂർ: ഉപജില്ലയിലെ മികച്ച പി.ടി.എയായി എൽതുരുത്ത് ശ്രീനാരായണ വിലാസം യു.പി സ്കൂളിനെ തിരഞ്ഞെടുത്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.വി ദിനകരൻ ട്രോഫികൾ സമ്മാനിച്ചു. പി.ആർ സുമ. സജീവൻ മാസ്റ്റർ, നൗഷാദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ശ്രീനാരായണ വിലാസം സ്കൂൾ പ്രധാന അദ്ധ്യാപിക ശോഭ ടീച്ചർ, പി.ടി എ പ്രസിഡന്റ് കെ.എം ആഷിക് എന്നിവർ ഒന്നാം സ്ഥാനക്കാർക്കുള്ള സമ്മാനവും ആമണ്ടൂർ ജി.എൽ.പി സ്കൂൾ പ്രധാന അദ്ധ്യാപിക സുനിത ടീച്ചർ, പി.ടി.എ പ്രസിഡന്റ് ടി.എ സെയ്ഫുദ്ദീൻ എന്നിവർ രണ്ടാം സ്ഥാനക്കാർക്കുള്ള സമ്മാനവും ഏറ്റുവാങ്ങി....