തൃശൂർ : രാജ്യത്തെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ തട്ടുകളാക്കി വിഭജിക്കുന്നതും കേരളം പോലുള്ള സംസ്ഥാനത്തിന്റെ സൗഹൃദാന്തരീക്ഷം തകർക്കുന്നതുമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭരണഘടനയെ വെല്ലുവിളിക്കുന്ന നിയമം രാജ്യത്തിന്റെ ഉത്തമ താൽപര്യത്തിന് എതിരാണെന്ന് ഇ.ടി ടൈസൻ മാസ്റ്റർ എം.എൽ.എ അവതരിപ്പിച്ച പ്രമേയം വ്യക്തമാക്കി. ബി.ഡി ദേവസ്സി എം.എൽ.എ പിന്താങ്ങി...