ksspu-annamanada
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അന്നമനട യൂണിറ്റ് സമ്മേളനം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മാള: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അന്നമനട യൂണിറ്റ് സമ്മേളനം വി.ആർ സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ഡി രാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഡയറക്ടറി ജില്ലാ പ്രസിഡന്റ് എ.പി ജോസ് പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം നിർമ്മൽ സി. പാത്താടൻ 80 വയസ് പിന്നിട്ടവരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ ഗോപി, അവാർഡ് ലഭിച്ച സീനിയർ സിവിൽ പൊലീസ് ഓഫീസർ അപർണ ലവകുമാർ, ജോയ്മണ്ടകത്ത്, ടി.കെ സദാനന്ദൻ, എ.സി ശ്രീധരൻ, വർക്കി പ്ലാത്തോട്ടം, കെ.കെ രാജൻ, വി.എൽ ഡാമിയൻ, പി. പീതാംബരൻ എന്നിവർ സംസാരിച്ചു...