തൃശൂർ : പൗരത്വ ബില്ലിനെതിരെ നഗരത്തിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ വലയത്തിൽ എഴുന്നൂറോളം മഹല്ലുകളിൽ നിന്ന് ആയിരങ്ങൾ പങ്കെടുത്തു. ഡോ. ബഹാഉദ്ദീൻ നദ് വി കൂരിയാട് അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ടി.എൻ പ്രതാപൻ എം.പി പ്രതിജ്ഞ ചൊല്ലി കൊടുത്തു. സയ്യിദ് ഇബ്രാഹിമുൽ ഖലീൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നിർവഹിച്ചു. ജിഗ്‌നേഷ് മേവാനി എം.എൽ.എ മുഖ്യാതിഥിയായി. ചീഫ് വിപ്പ് അഡ്വ.കെ. രാജൻ, പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ, ബാലചന്ദ്രൻ വടക്കേടത്ത്, എം.ഐ അബ്ദുൽ അസീസ്, സയ്യിദ് ഫസൽ തങ്ങൾ, ടി.പി അബ്ദുള്ളക്കോയ മദനി, ഡോ. ഇ.കെ. അഹമ്മദ്ക്കുട്ടി, ടി.പി. അഷ്‌റഫ്, റസാഖ് പാലേരി, സി.പി. കുഞ്ഞുമുഹമ്മദ്, കെ.കെ. കുഞ്ഞു മൊയ്തീൻ, സംഘാടക സമിതി ജന: കൺവീനർ സി.എച്ച്. റഷീദ്, വർക്കിംഗ് ചെയർമാൻ സി.എ മുഹമ്മദ് റഷീദ് തുടങ്ങിയവർ സംസാരിച്ചു..