ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങൾ അധികാരമേറ്റു. തുടർന്ന് നടന്ന യോഗം അഡ്വ. കെ.ബി മോഹൻദാസിനെ വീണ്ടും ചെയർമാനായി തിരഞ്ഞെടുത്തു. ദേവസ്വം കമ്മിഷണർ പി.വേണുഗോപാൽ സത്യവാചകം ചൊല്ലിക്കൊടുത്തു.
ജീവനക്കാരുടെ പ്രതിനിധി എ.വി. പ്രശാന്ത്, കെ. അജിത്ത്, കെ.വി. ഷാജി, ഇ.പി.ആർ. വേശാല മാസ്റ്റർ എന്നിവരാണ് അധികാരമേറ്റത്. രണ്ട് വർഷമാണ് കാലാവധി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ.സി മൊയ്തീൻ, എം.എൽ.എമാരായ കെ.വി അബ്ദുൾ ഖാദർ, മുരളി പെരുനെല്ലി, ഗീതാ ഗോപി, നഗരസഭ ആക്ടിംഗ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ എന്നിവർ സന്നിഹിതരായി. ആറ് സർക്കാർ നോമിനികളും മൂന്ന് സ്ഥിരാംഗങ്ങളും അടങ്ങുന്നതാണ് ദേവസ്വം ഭരണസമിതി.
അഞ്ച് പേരെയാണ് സർക്കാർ നോമിനേറ്റ് ചെയ്തത്. എൻ.സി.പിയുടെ പ്രതിനിധിയുടെ കാര്യത്തിൽ തർക്കമായതിനാൽ ഒരു സീറ്റിൽ തീരുമാനമായിട്ടില്ല. ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.സി. മാനവേദൻ രാജ എന്നിവരാണ് ഭരണസമിതിയിലെ സ്ഥിരാംഗങ്ങൾ.