ചെങ്ങാലൂർ: ഗവ. സ്‌കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഓട്ടിസം പാർക്കിൽ പുതുതായി ആരംഭിച്ച മൾട്ടി സെൻസറി പാർക്ക് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പ്രസിഡന്റ് കലാപ്രിയ സുരേഷ് മുഖ്യാതിഥിയായി. സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോഓഡിനേറ്റർ ബിന്ദു പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് ഒരു ലക്ഷം രൂപ ചെലവു ചെയ്ത് വരച്ച ചിത്രചുമർ സമർപ്പണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ജെൻസൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സതി സുധീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു കാളിയേങ്കര, പഞ്ചായത്ത് അംഗങ്ങൾ, പ്രധാന അദ്ധ്യാപകൻ ഗിരിജാക്ഷൻ, പി.ടി.എ പ്രസിഡന്റ് ധന്യ ഷാജു തുടങ്ങിയവർ സംസാരിച്ചു.
ചെങ്ങാലൂർ ഗവ.എൽ.പി.സ്‌കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഓട്ടിസം പാർക്ക് ഹൈടെക്ക് സംവിധാനമുള്ളതാണ്. ഇറ്റാലിയൻ ദമ്പതിമാരായ മിസിസ് മരിയ തെരെസ, ഡോ. ജോർജിയോ ഡി സെയ്ന്റ് പിയറി എന്നിവർ സംഭാവന ചെയ്ത 8 ലക്ഷം രൂപ വിലമതിക്കുന്ന സെൻസറി ഉപകരണങ്ങളാണ് ഇവിടെ ഉള്ളത്.