ചാലക്കുടി: മേലൂർ പൂലാനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മഹോത്സവം ജനുവരി 27 മുതൽ ഫെബ്രുവരി 3 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി ഒന്നിനാണ് മഹോത്സവം. ചൊവ്വാഴ്ച രാത്രി 7.30ന് തന്ത്രി ഗുരുപദം ആചാര്യൻ ഡോ. ടി.എസ്. വിജയൻ കൊടിയേറ്റം നിർവഹിക്കും. തുടർന്ന് നൃത്ത സന്ധ്യ, 29ന് രാത്രി 8ന് തിരുവാതിര, 30ന് കലാപരിപാടികൾ, 31ന് നൃത്തനൃത്ത്യങ്ങൾ എന്നിവയാണ് പ്രധാന പരിപാടികൾ. മഹോത്സവ ദിവസം അഭിഷേകം. 10.30ന് കാവടിവരവ്, കാവടി അഭിഷേകം, 11ന് ഉച്ചപൂജ, പ്രസാദഊട്ട് എന്നിവ നടക്കും. വൈകീട്ട് മൂന്നിന് മേലൂർ ഉദയപുരം മൃത്യുഞ്ജയ ക്ഷേത്രത്തിൽ നിന്നും അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടും മേജർസെറ്റ് പഞ്ചവാദ്യത്തോടും കൂടി പുറപ്പെടുന്ന പൂരം 4ന് ക്ഷേത്രത്തിൽ എത്തിച്ചേരും.
തുടർന്ന് 6.30 വരെ പകൽപ്പൂരം. രാത്രി 8ന് തായമ്പക, 9ന് ഭക്തിഗാനങ്ങൾ, 10.30 മുതൽ വിവിധ കരകളിൽ നിന്നുള്ള കാവടിവരവ്, ഭസ്മാഭിഷേകം, കാവടിയാട്ടം, പുലർച്ചെ മൂന്നിന് എഴുന്നള്ളിപ്പ് എന്നിങ്ങനെയാണ് പരിപാടികൾ. പാറമേക്കാവ് ശ്രീപത്മനാഭൻ ഭഗവാന്റെ തിടമ്പേറ്റും. വാർത്താ സമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ് സുരേഷ് കുമാർ ഞാറ്റുവെട്ടി, സെക്രട്ടറി പി. പ്രമോദ്, കമ്മിറ്റിയംഗം വിപിൻ കോട്ടൂരാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു..