tharakaallidal
പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ നിർമ്മിച്ച് നൽകുന്ന വീടിന്റെ തറകല്ലിടൽ കർമ്മം ഇ.ടി ടൈസണ്‍ മാസ്റ്റർ എം.എൽ.എ നിർവഹിക്കുന്നു

കയ്പമംഗലം: അകാലത്തിൽ മരണപെട്ട സഹപാഠിക്ക് വീട് നിർമ്മിച്ചു നൽകാൻ പൂർവ വിദ്യാർത്ഥി കൂട്ടായ്മ. പെരിഞ്ഞനം ആർ.എം.വി.എച്ച്.എസിലെ പൂർവവിദ്യാർത്ഥി കൂട്ടായ്മയായ ഗോൾഡൻ ഏജ് ഒഫ് ആർ.എം.വി എച്ച്.എസ് 90, 91, 92 എസ്.എസ്.എൽ.സി ബാച്ച് തങ്ങളുടെ സഹപാഠിയായ, അകാലത്തിൽ മരണപെട്ട ശാന്തന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്നത്. തറക്കല്ലിടൽ കർമ്മം ഇ.ടി ടൈസണ്‍ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത്, മതിലകം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ വിജയൻ, വാർഡ് മെമ്പർ ഹേമലത എന്നിവർ സന്നിഹിതരായി. അബ്ദുൾ ഷാഹിർ പുഴങ്കരയില്ലത്ത്, റഹ്മാൻ മാനകേരിയിൽ, ഷഫീക്ക് താനത്തുപറമ്പിൽ, രാജേഷ് വലിയപറമ്പിൽ എന്നിവർ നേതൃത്വം നൽകി..