തൃശൂർ: ഇന്ത്യയിൽ ഓരോ അര മണിക്കൂറിലും ഒരു കർഷകൻ എന്ന കണക്കെ ആത്മഹത്യ ചെയ്യുന്ന ഈ കാലത്ത്, കർഷകരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ആവശ്യപ്പെട്ടു. എ.ഐ.കെ.എസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ കാർഷിക മേഖല ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും അതിനെ സംരക്ഷിക്കുവാൻ വേണ്ട നടപടികൾ കൈക്കൊള്ളാത്ത കേന്ദ്രസർക്കാർ കോർപറേറ്റുകളെ സഹായിക്കാനായി ലക്ഷക്കണക്കിന് കോടിയുടെ സഹായം വാഗ്ദാനം ചെയ്യുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് കെ.വി വസന്തകുമാർ സമ്മേളനത്തിന് പതാക ഉയർത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ജില്ലാ അസി. സെക്രട്ടറി ടി.ആർ രമേഷ്‌കുമാർ, നേതാക്കളായ കെ.ജി ശിവാനന്ദൻ, സി.സി മുകുന്ദൻ, എം. സ്വർണ്ണലത, രാഗേഷ് കണിയാംപറമ്പിൽ, എൻ.കെ സനൽകുമാർ എന്നിവർ സംസാരിച്ചു...