ചാലക്കുടി: സർക്കാർ നിയന്ത്രിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു മാത്രമെ മതേതരവും ജനകീയവുമായ സംസ്‌കാരം വിദ്യാർത്ഥികൾക്ക് പകർന്നു കൊടുക്കുവാൻ കഴിയുകയുള്ളുവെന്ന് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്. വി.ആർ.പുരം ഗവ.സ്‌കൂളിന്റെ ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപറേറ്റുകൾ നിയന്ത്രിക്കുന്ന വിദ്യാലയങ്ങളിൽ നിന്നും മികച്ചൊരു വിദ്യാർത്ഥിയെ സൃഷ്ടിക്കാനാവില്ല. സർക്കാർ വിദ്യാലയങ്ങളിലെ എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി സംവിധാനം ഒരുക്കുമെന്നും മന്ത്രി തുടർന്ന് പറഞ്ഞു. ബി.ഡി. ദേവസി എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബെഹന്നാൻ നേരത്തെ ചടങ്ങിനെത്തിയിരുന്നു. നഗരസഭാ ചെയർ പേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, എ.ഇ.ഒ കൃഷ്ണൻ കുറിയ, പ്രധാന അദ്ധ്യാപിക പി.സി. മേരി, കാലികറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റംഗം യൂജിൻ മോറേലി, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷരായ ആലീസ് ഷിബു, പി.എം. ശ്രീധരൻ,ബിജി സദാനന്ദൻ, ഗീത സാബു, കോഡിനേറ്റർ ഷിബു വാലപ്പൻ, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ തുടങ്ങിവർ സംസാരിച്ചു. സവീസിൽ നിന്നും വിരമിച്ച അദ്ധ്യാപകരുടെ ഛായാച്ചിത്രങ്ങൾ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷാ കൺട്രോളർ ഡോ.സി.സി. ബാബു അനാഛാദനം ചെയ്തു.