abhilash-v-chandran
സത്യപ്രതിജ്ഞ വീക്ഷിച്ച് തിരക്കിനിടയിൽ നിൽക്കുന്ന നഗരസഭ ആക്ടിംഗ് ചെയർമാൻ

ഗുരുവായൂർ: ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന വേദിയിൽ നഗരസഭ ഭരണത്തലവനോട് അവഗണന കാട്ടിയ ദേവസ്വം അധികൃതർ പ്രമുഖ വ്യവസായിക്ക് സ്റ്റേജിൽ ഇരിപ്പിടം ഒരുക്കി. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെത്തിയ നഗരസഭ ആക്ടിംഗ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രന് ഇരിപ്പിടം ഒരുക്കാൻ ദേവസ്വം അധികൃതർ തയ്യാറായില്ല. ചെയർമാന് സ്വാഗതം പറയാനും അധികാരികൾ വിട്ടുപോയി. ഏറെ നേരം വേദിക്ക് മുന്നിൽ നിന്ന് സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിച്ച ആക്ടിംഗ് ചെയർമാൻ കസേര ഒഴിഞ്ഞപ്പോഴാണ് ഇരുന്നത്. അതേ സമയം അധികാരമേൽക്കുന്ന ഭരണസമിതി അംഗങ്ങളും ദേവസ്വം മന്ത്രിയും, ദേവസ്വം കമ്മിഷണറും ഇരുന്ന വേദിയിൽ വ്യവസായി വിജയകുമാറിന് ദേവസ്വം അധികൃതർ ഇരിപ്പിടം ഒരുക്കിക്കൊടുത്തു. വഞ്ചനാ കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്ത വ്യക്തിയാണ് വ്യവസായി എന്നതിനാൽ വിവാദത്തിനും ഇത് ഇടയാക്കി..