ഗുരുവായൂർ: നഗരസഭാ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് അടുത്ത മാസം പത്തിന് രാവിലെ 11ന് നടക്കും. മുന്നണി ധാരണ പ്രകാരം സി.പി.ഐയിലെ വി.എസ്. രേവതി ഈ മാസം 16ന് രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്. ധാരണപ്രകാരം അടുത്ത ഊഴം സി.പി.എമ്മിനാണ്. ആകെയുള്ള 43 കൗൺസിലർമാരിൽ 21 പേരാണ് എൽ.ഡി.എഫിന്. സ്വതന്ത്രയായ പ്രൊഫ. പി.കെ. ശാന്തകുമാരിയുടെ പിന്തുണയിലാണ് ഭരണം തുടരുന്നത്. യു.ഡി.എഫിന് 20 പേരാണ്. ബി.ജെ.പിക്ക് ഒരംഗം മാത്രമേയുള്ളൂ. റവന്യു റിക്കവറി ഡെപ്യൂട്ടി കലക്ടർ കാവേരിക്കുട്ടിയാണ് വരണാധികാരി.