തൃശൂർ: മോദിയും അമിത്ഷായും രാജ്യത്ത് നാഗ്പൂർ മോഡൽ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകനും ഗുജറാത്ത് എം.എൽ.എയുമായ ജിഗ്നേഷ് മേവാനി പറഞ്ഞു. തൃശൂരിൽ ഭരണഘടനാ സംരക്ഷണ സമിതി നടത്തിയ സംരക്ഷണ വലയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ടീയമാണ് ആർ.എസ്.എസിന്റേത്. സമരം ചെയ്യുന്നവരെ മുഴുവൻ ജിഹാദി മുദ്ര ചാർത്തി ഇസ്‌ലാം ഭീതി പരത്തുകയാണ് മോദി - അമിത്ഷാ കൂട്ട്‌കെട്ട് ചെയ്യുന്നത്. സി.എ.എ വിഷയം മാത്രമല്ല ഗുജറാത്ത് കലാപവും, ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടലും, ജസ്റ്റിസ് ലോയ ദുരൂഹമരണവും, ജയ്ഷാ അഴിമതിയുമെല്ലാം ചർച്ച ചെയ്യാൻ അമിത്ഷാ തയ്യാറാകണം. പൊള്ളയായ വികസന മാതൃകയാണ് ഗുജറാത്തിന്റേത്. ചില കോർപറേറ്റുകൾ മാധ്യമങ്ങളെ വിലയ്ക്കെടുത്ത് ഊതിപ്പെരുപ്പിച്ചാണ് അത് ജനങ്ങളിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ..