ചാലക്കുടി: ട്രാംവേ റോഡിൽ ആംബുലൻസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. വി.ആർ പുരം പള്ളിത്താൻകെട്ടി മുഹമ്മദ് ഹനീഫയാണ് (82) മരിച്ചത്. ഒരാഴ്ച മുമ്പായിരുന്നു അപകടം. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഖബറടക്കം നടത്തി. മക്കൾ: നബീസ, ജാസ്മിൻ, ഹമീദ്, സുനിൽ, ബബിത, അനിൽ, സജീവ്. മരുമക്കൾ: അനീല, മുംതാസ്, മിൻസി, അബ്ദുൾ ഖാദർ, ഷാനവാസ്..