തൃപ്രയാർ: സമഗ്രശിക്ഷ കേരളം ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഒന്നാം വർഷ പ്ലസ്ടു വിദ്യാർത്ഥികൾക്കായി ആവിഷ്‌ക്കരിച്ച ശാസ്ത്ര പഥം 2020 പദ്ധതിയുടെ ത്രിദിന ശാസ്ത്ര സഹവാസ ക്യാമ്പിന് നാട്ടിക ശ്രീ നാരായണ കോളേജിൽ തുടക്കമായി. പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. റീന രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ പ്രവീൺ വി. പ്രസാദ്, ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഡോ. മുഹമ്മദ് ഷാജുദ്ദീൻ, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു , വി.ആർ. പ്രഭ, ഡോ. സി.ടി. അനിത, കുമാരി, സുമ കെ.എം, ഷീജ പി പാറയിൽ എന്നിവർ സംസാരിച്ചു.