തൃപ്രയാർ: നാട്ടിക- തൃപ്രയാർ സഹോദര പരിപാലന യോഗം ശതാബ്ദി ആഘോഷിക്കുന്നു. 1920 ൽ സ്ഥാപിതമായ ഗുരുദേവ പ്രസ്ഥാനം 100 വർഷം തികയുന്നതിന്റെ ഭാഗമായി 101 വിളക്കുകൾ തെളിച്ചാണ് ശതാബ്ദി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. നാട്ടിക ശ്രീനാരായണ ഹാളിൽ തിങ്കളാഴ്ച രാവിലെ ഗുരുപൂജ നടന്നു. ഡോ. ടി.എസ് വിജയൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു. ഗുരുപൂജയ്ക്ക് ശേഷം വിജയൻ തന്ത്രിയുടെ പ്രഭാഷണവും നടന്നു.
ആഘോഷ കമ്മിറ്റി ചെയർമാൻ പി.കെ സുഭാഷ് ചന്ദ്രൻ, വർക്കിംഗ് ചെയർമാൻ ഇ.എസ് സുരേഷ് ബാബു, ജനറൽ കൺവീനർ എൻ.എ.പി സുരേഷ് കുമാർ, സി.കെ ഗോപകുമാർ, എം.ജി രഘുനന്ദൻ, രക്ഷാധികാരികളായ ടി.കെ ദയാനന്ദൻ, ഐ.ആർ സുകുമാരൻ, എ.വി സഹദേവൻ, ജ്യോതി കേളോത്ത്, യതീഷ് ഇയ്യാനി, സി.കെ സുഹാസ് , കെ.കെ രാജൻ, അംബിക തുളസീദാസ്, എം.കെ ശശിധരൻ എന്നിവർ നേതൃത്വം നൽകി. ശതാബ്ദിയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുക...