തൃപ്രയാർ: ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്‌കൂളിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. എസ്.എൻ.ഇ ആൻഡ് സി ട്രസ്റ്റ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് പതാക ഉയർത്തി. ട്രസ്റ്റ് ജന സെക്രട്ടറി എം.എസ്. പ്രദീപ് സന്ദേശം നൽകി. ഭാരവാഹികളായ ടി.കെ. രാജീവൻ, വിജയരാഘവൻ, പ്രിൻസിപ്പൽ ഡോ. സുനിത യു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.വി. സുദീപ്കുമാർ, വൈസ് പ്രിൻസിപ്പാൽ ശാലിനി കെ.വി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് ഭരണഘടനയുടെ ആമുഖം വായിച്ചു.