കുറ്റിച്ചിറ: ഇരുവൃക്കകളും തകരാറിലായി ഡയാലിസിസ് നടത്തുകയാണ് കോടശ്ശേരി പഞ്ചായത്തിലെ പതിനാലാം വാർഡിൽ കുണ്ടുകുഴിപ്പാടത്ത് താമസിക്കുന്ന നടുവത്ത് വീട്ടിൽ പരേതനായ ഷാജുവിന്റെ മകൻ അനന്തു(21). എട്ട് വർഷങ്ങൾക്ക് മുമ്പ് അച്ഛൻ മരിച്ചതിനെ തുടർന്ന് കുടുംബത്തിന്റെ ആശ്രയവും പ്രതീക്ഷയും അനന്തുവിലായിരുന്നു. അമ്മയും അനുജത്തിയും അടങ്ങുന്ന നിർധന കുടുംബത്തിന്റെ കുടുംബത്തിന്റെ ഗൃഹനാഥൻ കൂടിയാണ് ഈ യുവാവ്.
ഒരു വൃക്ക മാറ്റി വയ്ക്കണമെന്നും അതും മൂന്ന് മാസത്തിനുള്ളിൽ ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്നുമാണ് ചികിത്സിക്കുന്ന അമൃത ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശം. അനന്തുവിന്റെ രക്ത ഗ്രൂപ്പായ ഒ പോസറ്റീവ് കുടുംബത്തിൽ ആർക്കുമില്ല. വ്യക്ക മാറ്റിവയ്ക്കുന്നതിന് 25 ലക്ഷം രൂപ ചെലവ് വരും. ഈ തുക അനന്തുവിന്റെ കുടുംബത്തിന് അപ്രാപ്യമാണ്.
ഡോക്ടർമാർ ചികിത്സ തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. ഇതിനിടെ ഒമ്പത് ഡയാലിസ് പൂർത്തിയായി. ചികിത്സയ്ക്കും ജീവനും വേണ്ടി ആ കുടുംബം സുമനസുകളുടെ സഹായം തേടുകയാണ് അനന്തുവും കുടുംബവും. ഫോൺ: 9061841913, 7025169664. അനന്തുവിന്റെ ചികിത്സയ്ക്കായി സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ കുറ്റിച്ചിറ ബ്രാഞ്ചിൽ ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 20124833193, ഐ.എഫ്.എസ്.സി കോഡ്: SBIN 0008483.