കയ്പമംഗലം: പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ് സ്‌കൂൾ വി.എച്ച്.എസ്.ഇ പൂർവവിദ്യാർത്ഥി സംഗമവും വിരമിക്കുന്ന അദ്ധ്യാപകൻ എൻ.എ ഗുലാം മുഹമ്മദിന് യാത്രഅയപ്പും പൂർവ വിദ്യാർത്ഥിയും കൊടുങ്ങല്ലൂർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ ജോസഫ് ഷാൻഡ്രിൻ റോഡിഗ്രസ് ഉദ്ഘാടനം ചെയ്തു. യു.ബി. ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥികളായ കൊടുങ്ങല്ലൂർ എസ്.ഐ ഇ.ആർ. ബൈജു, ജില്ലാ വിദ്യാഭ്യാസ മീഡിയ ഓഫീസർ വി.എ. ഷബീർ എന്നിവർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ.ആർ. അനിൽകുമാർ, ടി.കെ. ജയപ്രകാശൻ, ലിന്റ വി മുളക്കൽ, കെ. മീനകുമാരി, കെ.വി. സുമതി, അഡ്വ.യു.എ. ജാഫർഖാൻ, സുഭാഷ് എന്നിവർ സംസാരിച്ചു.