കൊടകര: കൊടകരയിലെ പെൻഷനേഴ്‌സ് യൂണിയൻ ആഫീസിനു നേരെ സാമൂഹിക ദ്രോഹികൾ ആക്രമണം നടത്തിയതായി പരാതി. ഇലക്ട്രിസിറ്റി മീറ്റർ ബോക്‌സിലെ ഫ്യൂസ് ഊരിക്കളഞ്ഞ് വയറുകൾ മുറിച്ചിട്ടിട്ടുണ്ട്. കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തു. ജനലിനടുത്തായി അകത്ത് അടുക്കി വച്ചിരുന്ന കസേരകൾ മറിച്ചിട്ട് അലങ്കോലപ്പെടുത്തി. മുതിർന്ന പൗരന്മാർ സമാധാനപൂർണ്ണമായി സംഘടനാപ്രവർത്തനം നടത്താൻ ഒത്തുചേരുന്ന ആഫീസ് തകർക്കാനുള്ള ഹീനശ്രമത്തിനെതിരെ കൊടകര പൊലീസിൽ കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊടകര കമ്മിറ്റി പരാതി നൽകി.