iti
ചാലക്കുടി ഗവ.ഐ.ടി.ഐയില്‍ നടക്കുന്ന ഇന്ത്യാ സ്കില്‍സ് കേരളയുടെ മേഖല മത്സരം മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ കാണാനെത്തിയപ്പോള്‍.

ചാലക്കുടി: വ്യാവസായ വകുപ്പും കേരള അക്കാഡമി ഫൊർ സ്കിൽസും സംയുക്തമായി ഗവ. ഐ.ടി.ഐയിൽ സംഘടിപ്പിച്ച ഇന്ത്യാ സ്കിൽസ് കേരളയുടെ മേഖലാ മത്സരം കാണാൻ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ എത്തി. ഫിഷറീസ് വകുപ്പ് നടത്തിയ സംസ്ഥാന മത്സ്യ കർഷക സംഗമം ഉദ്ഘാടനം ചെയ്ത് മടങ്ങവെയാണ് മന്ത്രി ഐ.ടി.ഐല്ലിൽ എത്തിയത്. മത്സരങ്ങൾ നടക്കുന്ന സ്റ്റാളുകളിൽ ചുറ്റി നടന്ന മന്ത്രി വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. ജില്ലാതല മത്സരത്തിൽ ജയിച്ച 200 മത്സരാർത്ഥികൾ 5 ജില്ലകളിൽ നിന്നും 42 വിഭാഗങ്ങളായി മാറ്റുരയ്ക്കുന്ന മേഖലാ മത്സരം നേരത്തെ ബി.ഡി. ദേവസ്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.ആർ. സുമേഷ് അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ, കെ.ബി. സജി, വിവിധ ഐ.ടി.ഐ പ്രിൻസിപ്പൽമാരായ പി.വി. ചിത്രാംഗദൻ, സ്റ്റാറി പോൾ. ആനി സ്റ്റെല്ല ഐസക്ക്, റെജി പോൾ, ഐ.ടി.ഐ ചെയർമാൻ അലൻ ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.