കയ്പമംഗലം: ജീവിതത്തിൽ എ പ്ലസ് കിട്ടുന്ന കുട്ടികളെ സൃഷ്ടിക്കുക എന്നതായിരിക്കണം പൊതു കലാലയത്തിന്റെ ലക്ഷ്യമെന്ന് ചീഫ് വിപ്പ് കെ. രാജൻ പറഞ്ഞു. ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്‌കൂളിൽ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പാചകപ്പുരയുടെ ഉദ്ഘാടനം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയായി. പ്രിൻസിപ്പാൾ ആന്റോ പി. പോൾ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ, ജില്ലാ പഞ്ചായത്തംഗം ബി.ജി വിഷ്ണു, കയ്പമംഗലം എസ്.ഐ പി.ജി അനൂപ്, മതിലകം ബി.പി.ഒ ടി.എസ് സജീവൻ, പി.ടി.എ പ്രസിഡന്റ് പി.കെ ഹംസ, പ്രധാനാദ്ധ്യാപിക വി. ബീന ബേബി എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അദ്ധ്യാപകരായ കെ.എം അബ്ദുൾ മജീദ്, ആർ.എ സീനത്ത് എന്നിവർക്ക് യാത്രഅയപ്പ് നൽകി. ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം ചെലവിട്ടാണ് മൂന്ന് ക്ലാസ് മുറികളും, ടൈസൺ മാസ്റ്റർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 5 ലക്ഷം ചെലവിട്ടാണ് പാചകപ്പുരയും നിർമ്മിച്ചത്.